ഡൽഹിയിൽ സ്ഫോടനം

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനം നടന്ന സ്ഥലത്ത് ദില്ലി പോലീസ് എത്തിയിട്ടുണ്ട്.

0
74
Reading Time: < 1 minute
ന്യു ഡൽഹി:

ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്‌ഫോടനം. സ്‌ഫോടനം നടന്ന സ്ഥലത്ത് ദില്ലി പോലീസ് എത്തിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ സ്വഭാവം ഇതുവരെ കണ്ടെത്താനായിട്ടില്ല. തലസ്ഥാനത്തിന്റെ ഹൃദയഭാഗത്തുള്ള ഡോ. എ പി ജെ അബ്ദുൾ കലാം റോഡിലാണ് ഇസ്രായേൽ എംബസി സ്ഥിതി ചെയ്യുന്നത്. 

എംബസിയിൽ നിന്ന് 40-50 മീറ്റർ അകലെയുള്ള ജിൻഡാൽ വീട്ടിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി പോലീസിന്റെ സ്‌പെഷ്യൽ സെല്ലിലെ ക്രൈംബ്രാഞ്ചിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇന്റലിജൻസ് ബ്യൂറോയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.

Advertisement