Mon. Dec 23rd, 2024
theft

ആലപ്പുഴ:

ആലപ്പുഴയില്‍ ഒരു മധ്യവയസ്കയുടെ മാലപൊട്ടിക്കുന്ന യുവാക്കളുടെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്താണ് സംഭവം.

ആലപ്പുഴ പൂച്ചാക്കൽ തേവർവട്ടത്തെ പുളിക്കൻ വളവിലെ കടയിലെ ചേച്ചി യുടെ മാല പൊട്ടിക്കുന്ന ഇവരെ തിരിച്ചറിയുന്നത് വരെ ഷെയർ ചെയ്യുക എന്ന അടിക്കുറിപ്പോടെയാണ് വാട്സ് ആപ്പിലടക്കം സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.

പട്ടാപ്പകലാണ് സംഭവം. രണ്ട് ചെറുപ്പക്കാര്‍ കടയില്‍ സാധനം വാങ്ങാനെന്ന വ്യാജേനെയെത്തി മാല മോഷ്ടിക്കുകയായിരുന്നു. ഡ്യൂക്ക് ബെെക്കിലാണ് ഈ ചെറുപ്പക്കാര്‍ കടയില്‍ സാധനം വാങ്ങാനെത്തിയത്.

https://www.youtube.com/watch?v=rc_fPWeRtKs

By Binsha Das

Digital Journalist at Woke Malayalam