Mon. Dec 23rd, 2024
pulleppadi murder

കൊച്ചി:

കൊച്ചി പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കിന് സമീപം  കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സ്വര്‍ണ മോഷണക്കേസിലെ പ്രതി ഫോര്‍ട്ട് കൊച്ചി സ്വദേശി ജോബിയാണ് കൊല്ലപ്പെട്ടത്.

സ്വര്‍ണ മോഷണ കേസിലെ കൂട്ടുപ്രതികളായ നാലുപേര്‍ ചേര്‍ന്ന് ജോബിയെ കത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ജോബിയെ സുഹൃത്തുയ ഡിനോയ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. തെളിവ് നശിപ്പിക്കാനായാണ് കൊലപാതകം നടത്തി മൃതദേഹം കത്തിച്ചത്. വിരലടയാളം തെളിവായി വരാതിരിക്കുകയായിരുന്നു ലക്ഷ്യം. ഇന്നലെയായിരുന്നു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ പുതുവത്സര രാത്രിയിലായില്‍ പുതുക്കലവട്ടത്ത് പ്ലാസിന്‍ എന്നയാളുടെ വീട്ടില്‍ മോഷണം നടന്നിരുന്നു. കേസിലെ പ്രതിയായ ഡിനോയിയുടെ പിതാവിന്റെ സഹോദരനാണ് പ്ലാസിന്‍.  ഡിനോയിയും ജോബിയും ചേര്‍ന്നായിരുന്നു ഇവിടെ നിന്ന്  150 പവന്‍ സ്വര്‍ണം മോഷ്ടിച്ചത്.

ജോബിയുടെ വിരലടയാളവും ഇവിടെ നിന്ന് ലഭിച്ചിരുന്നു. ജോബിയിലേക്ക് പൊലീസ് അന്വേഷണം എത്തിയെന്ന് മനസിലായതിനെ തുടര്‍ന്നാണ് തന്നിലേക്ക് അന്വേഷണം എത്താതിരിക്കാന്‍ ഡിനോയി സുഹൃത്തായ ജോബിയെ ചുറ്റികയ്ക്ക് തലയ്ക്കടിച്ചതിന് ശേഷം കത്തിക്കുകയായിരുന്നു. ഡിനോയിയെ കൂടാതെ, മണിലാല്‍, സുലു എന്നിവാണ് പിടിയിലായത്.

https://www.youtube.com/watch?v=_H-GQFRt3MY

 

 

By Binsha Das

Digital Journalist at Woke Malayalam