Mon. Dec 23rd, 2024
കാത്തിരിപ്പ് സഫലം: ആലപ്പുഴ ബൈപാസ് ഉദ്​ഘാടനം ചെയ്തു

ആലപ്പുഴ:

അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിനൊടുവിൽ ആലപ്പുഴ ബൈപ്പാസ് നാടിനു സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.

ദേശീയപാത 66-ല്‍ കളര്‍കോടുമുതല്‍ കൊമ്മാടിവരെ 6.8 കിലോമീറ്ററിലാണ് ബൈപ്പാസ്. 6.8 കിലോമീറ്റർ ബൈപ്പാസിൽ അപ്രോച്ച് റോഡ് ഉള്‍പ്പെടെ 4.8 കിലോമീറ്റര്‍ ആകാശപാതയാണ്. മേല്‍പ്പാലംമാത്രം 3.2 കിലോമീറ്ററാണ്. വാഹനങ്ങൾക്ക് ഇനി ആലപ്പുഴ നഗരത്തിലെത്താതെ എളുപ്പത്തിൽ യാത്ര ചെയ്യാം. 

കേന്ദ്രസര്‍ക്കാര്‍ 174 കോടിയും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 174 കോടിയുമാണ് പദ്ധതിക്കായി ചെലവാക്കിയത്. 25 കോടി രൂപകൂടി സംസ്ഥാനം അധികമായി ചെലവഴിച്ചു.

https://youtu.be/UqmJU-oKDTM