Thu. Jan 23rd, 2025
ഡൽഹി:

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണയുമായി നടൻ സണ്ണി വെയ്ൻ. കർഷകർക്കൊപ്പം എന്നെഴുതി ഫേസ്ബുക്കിലൂടെയാണ് സണ്ണി വെയ്ൻ സമരത്തിനുള്ള പിന്തുണ അറിയിച്ചിരിക്കുന്നത്. സ്റ്റാൻഡ് വിത്ത് ഫാർമേഴ്സ് എന്ന ഹാഷ് ടാ​ഗോടു കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
റിപ്പബ്ലിക് ദിനത്തില്‍ രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെ പിന്തുണച്ച് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗും മുന്നോട്ടുവന്നിരുന്നു. ട്വിറ്ററിലൂടെയാണ് കര്‍ഷകര്‍ക്ക് അദ്ദേഹം അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്. ജയ് കിസാന എന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് വിജേന്ദര്‍ കര്‍ഷക പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്തത്

By Divya