Mon. Dec 23rd, 2024

നിയമസഭാ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടന്ന് യു.ഡി.എഫ്. മുസ്‌ലിം ലീഗ് – കോൺഗ്രസ് ചർച്ച നടന്നു. ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തിൽ പങ്കെടുത്തു. പാണക്കാട് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. തിരഞ്ഞെടുപ്പ് സമിതിയുടെ തലപ്പത്തേക്ക് എത്തിയതിന് ശേഷം ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തുന്നത്.രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നു. മുസ്‌ലിം ലീഗ് അധിക സീറ്റ് ചോദിച്ചത് സംബന്ധിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടന്നു. അഞ്ച് സീറ്റുകള്‍ അധികമാണ് ലീഗ് ചോദിച്ചിരിക്കുന്നത്.

By Divya