കൊല്ലം
കൊല്ലം കൊട്ടിയത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ് മര്‍ദിച്ചത്. യഥാര്‍ഥ ബൈക്ക് മോഷ്ടാക്കളെ പൊലീസ് പിന്നീട് പിടികൂടി. ഷംനാദിനെ മര്‍ദിച്ചവരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടങ്ങി.
ഡിസംബര്‍ 24 ന് ഉച്ചയ്‍ക്കാണ് സംഭവം ഉണ്ടായത്. ബൈക്ക് മോഷ്ടാവല്ലെന്ന് ആവർത്തിച്ചിട്ടും ഷംനാദിനെ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അക്രമികള്‍ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
പിന്നീട് പൊലീസെത്തി ഷംനാദിനെ അറസറ്റ് ചെയ്ത് കൊണ്ടുപോയി. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അപ്പോഴാണ് ഷംനാദിന്‍റെ നിരപരാധിത്വം തെളിയുന്നത്.
പക്ഷേ അപ്പോഴേക്കും ഈ ദൃശ്യങ്ങള്‍ സമൂഹികമാധ്യമങ്ങലിള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇയാള് ബെെക്ക് മോഷ്ടാവാണെന്ന് നാട്ടില്‍ വലിയ രീതിയിലുള്ള പ്രചരണം നടന്നിരുന്നു.
ബൈക്ക് മോഷ്ടാവെന്ന നിലയിലുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് യുവാവ് പറഞ്ഞു. അക്രമികളെയും എതിരെയും ദൃശ്യങ്ങള്‍ പ്രചരിച്ചവരെയും പിടികൂടണം എന്നാവശ്യപ്പെട്ട് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർക്ക് ഷംനാദ് പരാതി നൽകി. ദൃശ്യങ്ങള്‍ നീക്കം ചെയ്യണണെന്നും യുവാവ് പരാതിയില്‍ പറയുന്നു. ഷംനാദിനെ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങിയതായി പൊലീസ് പറഞ്ഞു.
https://www.youtube.com/watch?v=8bcn8v3OmPk