Thu. Dec 19th, 2024
തൃശ്ശൂർ:

 

തൃശ്ശൂർ കുന്നംകുളം ന​ഗരത്തിൽ വൻ തീപിടുത്തം. പുലർച്ചെ നാലരയോടെയാണ് യേശുദാസ് റോഡിലെ ആക്രിക്കടയ്ക്ക് തീ പിടിച്ചത്. ആക്രിക്കടയോട് ചേർന്നുള്ള കടലാസ് ഗോഡൗണിലേക്കും ബൈൻഡിംഗ് സെൻ്ററിലേക്കും തീ പടർന്നു. ഫയർ ഫോഴ്സിൻ്റെ അഞ്ചു യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

ആക്രിക്കടയുടെ പുറക് വശത്ത് നിന്നാണ് തീപിടുത്തമുണ്ടായത്. പട്ടാമ്പി സ്വദേശി മുസ്തഫയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. എങ്ങനെയാണ് തീ പിടിച്ചതെന്ന് വ്യക്തമല്ല. 15 ലക്ഷം രൂപയുടെ നഷടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

By Divya