Fri. Apr 11th, 2025 10:20:19 AM
ന്യൂദൽഹി:

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി എത്തിയ മുതിർന്ന കോൺ​ഗ്രസ് നേതാവ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി ചെങ്കോട്ടയിൽ ഉയർത്തിയത് ശരിയായില്ലെന്നും നിയമ വിരുദ്ധത അം​ഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് തരൂരിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും ശക്തമായത്. കർഷകർ ത്രിവർണ പതാക മാറ്റിയിട്ടില്ല. അത് ഉയർന്നു തന്നെ നിൽപ്പുണ്ട്. ക്രോപ്പ് ചെയ്ത് ഉണ്ടാക്കിയെടുത്ത വ്യാജ വാർത്തകളിൽ വീഴരുത് എന്നാണ് ട്വിറ്റർ ഉപയോക്താക്കൾ തരൂരിനോട് ആവശ്യപ്പെട്ടത്

By Divya