25 C
Kochi
Monday, August 2, 2021
Home Tags Withdraw

Tag: withdraw

പിന്മാറാൻ സ്ഥാനാർത്ഥിക്ക് കൈക്കൂലി; കെ സുരേന്ദ്രനെതിരെ കേസ്

കാസർകോട്:തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ കൈക്കൂലി നൽകിയെന്ന്, ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെസുന്ദര വെളിപ്പെടുത്തിയിരുന്നു.തുടർന്ന് മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ...

സൗദി അറേബ്യയിൽ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും

റിയാദ്:കൊവിഡിനെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ പിൻവലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അന്ന് പുലർച്ചെ ഒരു മണിയോടെ രാജ്യത്തിന്റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികൾക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും.എന്നാൽ...

ക്രൈം ബ്രാഞ്ചിനെതിരെ ഇഡി ഇന്ന് കോടതിയിൽ; സന്ദീപ് നായരെ ചോദ്യം ചെയ്യാനുള്ള ഉത്തരവ് പിൻവലിക്കണമെന്നാവശ്യം

കൊച്ചി:സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാൻ ക്രൈം ബ്രാ‌ഞ്ചിന് അനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇഡി ഇന്ന് കോടതിയെ സമീപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.രണ്ട് ദിവസം സന്ദീപിനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകിയിട്ടുള്ളത്. ഇഡി കേസിൽ റിമാൻഡിലുള്ള...

മുസഫർ നഗർ കലാപം; ബിജെപി നേതാക്കൾക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ അനുമതി

ന്യൂഡൽഹി:2013ലെ മുസഫർനഗർ കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കൾക്കെതിരെ ചുമത്തിയ ക്രിമിനൽ കേസുകൾ പിൻവലിക്കാൻ ഉത്തർപ്രദേശ് സർക്കാറിന് കോടതി അനുമതി. മന്ത്രി സുരേഷ് റാണ, സംഗീത് സോം എംഎൽഎ, ഭർതേന്ദു സിങ് എംപി, വിഎച്ച്പി നേതാവ് സാധ്വി പ്രാചി എന്നിവർ ഉൾപ്പെടെ 12 ബിജെപി നേതാക്കൾക്കെതിരായ കേസുകളാണ് പിൻവലിക്കുന്നത്....

നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം ഇന്ന്

തിരുവനന്തപുരം:നിയമസഭ തിരഞ്ഞെടുപ്പിൽ സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്. ഇന്ന് വൈകുന്നേരത്തോടെ ഓരോ മണ്ഡലങ്ങളിലും മത്സര രംഗത്തുള്ള സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിയും. യുഡിഎഫിൽ മൂന്ന് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ച എലത്തൂരിലടക്കം സ്ഥാനാർത്ഥി ചിത്രം തെളിയും. മുന്നണികൾ സമവായ നീക്കം നടത്തിയ മണ്ഡലങ്ങളിലെ വിമത...

പാംഗോങ്ങില്‍ നിന്ന് പിന്മാറി ഇന്ത്യയും ചൈനയും

ന്യൂഡൽഹി:ഇന്ത്യ ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ നിന്ന് പിന്മാറി ഇരുരാജ്യങ്ങളുടെയും സൈന്യം.സൈന്യങ്ങള്‍ പിന്മാറുന്ന ദൃശ്യങ്ങളും ചിത്രങ്ങളും ഇന്ത്യ പുറത്തുവിട്ടു. പാംഗോങ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങളില്‍ നിന്നാണ് സൈന്യം പിന്മാറിയത്. ഇതോടെ മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് താല്‍ക്കാലിക വിരാമമായി. അതേസമയം, ചൈനീസ് സൈന്യം നിയന്ത്രണ രേഖ ലംഘിച്ച്...

തരൂരിനോട് ട്വീറ്റ് പിൻവലിക്കാൻ സോഷ്യൽ മീഡിയ;വ്യാജവാർത്തകളിൽ വീഴരുത് തരൂർ

ന്യൂദൽഹി:കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തിയ കർഷകർ ചെങ്കോട്ടയിൽ കയറി പ്രതിഷേധിച്ചതിൽ വിമർശനവുമായി എത്തിയ മുതിർന്ന കോൺ​ഗ്രസ് നേതാവ് നേതാവ് ശശി തരൂരിനോട് ട്വീറ്റ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ. കർഷകർ മഞ്ഞ നിറത്തിലുള്ള കൊടി ചെങ്കോട്ടയിൽ ഉയർത്തിയത് ശരിയായില്ലെന്നും നിയമ വിരുദ്ധത...

പഴയ നോട്ടുകൾ പിൻവലിക്കാൻ ഒരുങ്ങി റിസർവ് ബാങ്ക്

മുംബൈ:രാജ്യത്ത് നിലവിൽ വിപണിയിൽ ലഭ്യമായ കൂടുതൽ നോട്ടുകൾ പിൻവലിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നതായി റിപ്പോർട്ട്. പഴയ നൂറിന്റെയും പത്തിന്റെയും അഞ്ച് രൂപയുടെയും കറൻസി നോട്ടുകൾ പിൻവലിക്കാനാണ് ആലോചിക്കുന്നത്. മാർച്ച് - ഏപ്രിൽ മാസത്തോടെ നോട്ടുകൾ പൂർണമായും വിതരണത്തിൽ നിന്ന് പിൻവലിച്ചേക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമമായ സീ ന്യൂസ്...