Mon. Dec 23rd, 2024
ന്യൂഡൽഹി:

കർഷക സമരത്തിന്‍റെ ഭാഗമായി നടന്ന ട്രാക്​ടർ പരേഡിലെ സംഘർഷങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. അക്രമം ഒരു പ്രശ്​നത്തിനും പരിഹാരമല്ലെന്ന്​ രാഹുൽ ഗാന്ധി പറഞ്ഞു. സമരത്തിനിടെ ആർക്കെങ്കിലും പരിക്കേറ്റാൽ നമ്മുടെ രാജ്യത്തിനാകും നഷ്​ടമുണ്ടാവുക. രാജ്യത്തിന്‍റെ നന്മക്കായി കാർഷിക വിരുദ്ധ നിയമം പിൻവലിക്കണമെന്ന്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു.

റിപബ്ലിക്​ ദിനത്തിലെ കർഷക റാലിക്കിടെ വലിയ രീതിയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയിരുന്നു. ചെ​ങ്കോട്ട പിടിച്ചെടുത്ത കർഷകർ അവിടെ കൊടി ഉയർത്തി. ഡൽഹി ഐടിഒയിൽ സംഘർഷത്തിനിടെ ഒരു കർഷകൻ മരിച്ചു. മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുകയാണ്.

By Divya