Mon. Dec 23rd, 2024
മോസ്കോ:

അറസ്റ്റ് ചെയ്ത റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളെ അപലപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡ്മിർ പുടിൻ. നവാൽനിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങൾ നിയമവിരുദ്ധവും അപകടകരവുമാണെന്ന് പുടിൻ പറഞ്ഞു.
നവാൽനിയുടെ അറസ്റ്റിൽ പുടിനുമേൽ അന്താരാഷ്ര തലത്തിൽ സമ്മർദ്ദമേറുന്നതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.നിയമത്തിന്റെ പരിധിക്ക് അകത്ത് നിന്നുകൊണ്ട് തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. പക്ഷേ നിയമത്തിന് അപ്പുറം പോകുന്ന കാര്യങ്ങളൊക്കെ വിനാശകരമാണ് എന്ന് മാത്രമല്ല അത് അപകടകരവുമാണ്, പുടിൻ പറഞ്ഞു.

By Divya