Wed. Jan 22nd, 2025
തിരുവനന്തപുരം:

സോളാര്‍ കേസില്‍ കേരള കോൺ​ഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ ഇടതുമുന്നണി സംരക്ഷിക്കില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. കേസിൽ പരാതിക്കാരിയുടെ പരാതിയില്‍ പേരുള്ളവരെല്ലാം സിബിഐ അന്വേഷണം നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരെ ശിക്ഷിക്കണം ആരെ രക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസ് സിബിഐക്ക് വിട്ടതിന് നിയമസഭാ തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതുപക്ഷം ഉന്നയിച്ച ​ഗൗരവതരമായ വിഷയമാണിത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് കൈമാറാന്‍ തീരുമാനമെടുത്തതുകൊണ്ടാണ് വലിയ രാഷ്ട്രീയ പ്രധാന്യം ലഭിച്ചത്.

സ്വാഭാവികമായ കാലാവസ്ഥയില്‍ ഒരുകേസ് സിബിഐക്ക് വിടുന്നതിന് ഇത്ര വലിയ ബഹളത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു സിദിവാകരന്റെ പ്രതികരണം

By Divya