Sat. Apr 26th, 2025
ന്യൂദല്‍ഹി:

കര്‍ഷകസമരത്തിന് പ്രതിരോധം തീര്‍ക്കാനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കളും ഭക്ഷണവും നല്‍കി ഒരു സംഘം കര്‍ഷകര്‍. യുപിയ്ക്കും ദല്‍ഹിയ്ക്കുമിടയിലുള്ള ഛില്ല അതിര്‍ത്തിയിലാണ് കര്‍ഷകര്‍ സമരത്തിന് സുരക്ഷയേര്‍പ്പെടുത്താനെത്തിയ പൊലീസുകാര്‍ക്ക് റോസാപ്പൂക്കള്‍ നല്‍കിയത്.
അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. ദല്‍ഹിയുടെ ഹൃദയഭാഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ തങ്ങളോടൊപ്പമുള്ളവരല്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

By Divya