Thu. Jan 9th, 2025
കടൽ മച്ചാന്റെ കടൽജീവിതം

ജീവിതമാർഗം തേടി കടലിൽ പോകുന്ന ഇരുപതു വയസുകാരൻ. നവമാധ്യമങ്ങളിലൂടെയും യൂട്യൂബിലൂടെയും തരംഗമാവുകയാണ് കുട്ടിസ്രാങ്ക് എന്നു വിളിക്കുന്ന വിഷ്ണു. ജീവിക്കാനായി കടലിനെ പ്രണയിക്കുന്നു കൂടെ കടലിന്‍റെ മക്കളുടെ ജീവിതം, മറ്റുള്ളവർക്കായി തുറന്നു കാട്ടുന്നു വിഷ്ണു അഴീക്കൽ.

 ഡിങ്കി ഫൈബർ വള്ളത്തിൽ ആഴക്കടലിൽ ചൂണ്ടയിട്ട് വലിയ കൊമ്പനെ പിടിക്കുന്നതിന്റെ സന്തോഷം വിഷ്ണുവിന്റെ വിലോഗുകളിൽ കാണാം.

ലൈഫ് ഓഫ് ഫിഷെർമാൻ, കടൽ മച്ചാൻ എന്നീ നവമാധ്യമ കൂട്ടായ്മയും വിഷ്ണു അഴീക്കൽ എന്ന യൂട്യൂബ് ചാനലും വഴി ആധുനിക മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ മത്സ്യബന്ധന തന്ത്രങ്ങൾ പരമ്പരാഗത മത്സ്യബന്ധ അറിവുകൾ എന്നിവയാണ് വിഷ്ണു അവതരിപ്പിക്കുന്നത്. നെയ്മീൻ വേട്ട , കണവ വേട്ട, അയില വേട്ട, അതും നടുക്കടലിൽ! ആരാധകർ ഏറി വരികയാണ് വിഷ്ണുവിന്.

https://youtu.be/rjCowGEVGRQ