Mon. Dec 23rd, 2024
വാഷിങ്​ടൺ:

യുഎസിലെ കൊവിഡ്​ രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കൊവിഡ്​ ബാധിച്ചവരിൽ കാൽഭാഗവും യുഎസിൽ നിന്നുള്ളവരാണ്​. അതേസമയം, രാജ്യത്ത്​ കൊവിഡ്​ വാക്​സിൻ വിതരണത്തിനായി ഡോണൾഡ്​ ട്രംപ്​ ഒരുക്കിയ സൗകര്യങ്ങളിൽ ബൈഡൻ ഭരണകൂടം അതൃപ്​തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങൾക്ക്​ വാക്​സിൻ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ പദ്ധതിയിൽ പോരായ്​മകളുണ്ടെന്ന്​ ബൈഡന്‍റെ ചീഫ്​ ഓഫ്​ സ്റ്റാഫ് റോൺ ക്ലെയിൻ​ പറഞ്ഞു.

വാക്​സിൻ വിതരണം കൂടുതൽ കാര്യക്ഷമമാകുന്നതോടെ കൊവിഡ്​ രോഗികളുടെ എണ്ണം കുറയുമെന്നാണ്​ യുഎസിന്‍റെ പ്രതീക്ഷ. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വാക്​സിന്​ ക്ഷാമം അനുഭവപ്പെടുന്നുണ്ട്​. ഇത്​ പരിഹരിക്കാനാണ്​ പുതുതായി അധികാരമേറ്റെടുത്ത ബൈഡൻ ഭരണകൂടം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

By Divya