Mon. Dec 23rd, 2024
ദു​ബൈ:

ഇ​മാ​റാ​ത്ത് ഹൃ​ദ​യ​മ​ന്ത്ര​മാ​യി കൊ​ണ്ടു​ന​ട​ക്കു​ന്ന സ​ഹി​ഷ്ണു​ത​യു​ടെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി ദു​ബൈ​യി​ൽ ഉ‍യ​രു​ന്ന ഹൈ​ന്ദ​വ ക്ഷേ​ത്രം 2022ലെ ​ദീ​പാ​വ​ലി നാ​ളി​ൽ വി​ശ്വാ​സി​ക​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കും. ഇ​ന്ത്യ​ൻ, അ​റ​ബി വാ​സ്തു​വി​ദ്യ​യു​ടെ സ​മ​ന്വ​യ​ത്തി​ലൂ​ടെ നി​ർ​മി​ക്കു​ന്ന ക്ഷേ​ത്ര​ത്തിെൻറ മാ​തൃ​ക പു​റ​ത്തു​വി​ട്ടു.
ഗു​രു നാ​നാ​ക് സി​ങ്​ ദ​ർ​ബാ​റി​നോ​ടു ചേ​ർ​ന്ന് വ​രു​ന്ന ഹി​ന്ദു ക്ഷേ​ത്രം ബ​ർ​ബെ ദു​ബൈ​യി​ലെ സി​ന്ധി ഗു​രു ദ​ർ​ബാ​റിന്റെ വി​പു​ലീ​ക​ര​ണ​മാ​ണെ​ന്ന് ദു​ബൈ​യി​ലെ ക​മ്യൂ​ണി​റ്റി ഡെവ​ല​പ്‌​മെൻറ് അ​തോ​റി​റ്റി (സി ഡി ​എ) അ​റി​യി​ച്ചു.2020 ആ​ഗ​സ്​​റ്റ്​ 29ന് ​കൊ​വി​ഡ് പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ​ക്കി​ട​യി​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് ക്ഷേ​ത്ര​ത്തിന്റെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്.

By Divya