Mon. Dec 23rd, 2024
വാഷിങ്​ടൺ: ​

പോളിങ്​ ബൂത്തിൽ എതിരെ വിധിയെഴുതിയിട്ടും അധികാരം വി​ട്ടൊഴിയാൻ വിസമ്മതിച്ച മുൻ പ്രസിഡൻറി​ന്​ കണക്കിന്​ പണികൊടുത്ത്​ ജനത്തിൻ്റെ പ്രതികാരം. ​നിർബന്ധിതനായി വൈറ്റ്​ഹൗസിൽനിന്ന്​ കഴിഞ്ഞ ബുധനാഴ്​ച വിമാനം കയറിയശേഷം ഡോണൾഡ്​ ട്രംപ്​ കുടുംബ സമേതം താമസിക്കുന്ന ഫ്ലോറിഡയിലെ മാർ-എ-ലാഗോ റിസോർട്ടിനു മുകളിൽ കൂറ്റൻ ബാനറുകളുമായി വിമാനം പറത്തിയാണ്​ ഏറ്റവും ഒടുവിൽ നാട്ടുകാരുടെ പരിഹാസവും പ്രതികാരവും. ‘എക്കാലത്തെയും ഏറ്റവും മോശം പ്രസിഡൻറ്​’, ‘നാണംകെട്ട്​ തോറ്റവൻ’ എന്നിങ്ങനെയാണ്​ ബാനറുകളിൽ എഴുതിയിരിക്കുന്നത്​.

By Divya