Thu. Jan 23rd, 2025
ഇസ്‌ലാമാബാദ്:

കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ ലോകത്ത് അനേകം മാറ്റങ്ങൾ സംഭവിച്ചുവെന്നും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കി വേണം പുതിയ നയങ്ങളും ബന്ധങ്ങളും രൂപപ്പെടുത്തേണ്ടതെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി.
“കഴിഞ്ഞ നാലുവർഷത്തിൽ ലോകം ഒരുപാട് മാറി. പാകിസ്താനും ഒരുപാട് മാറി. അതുകൊണ്ട് തന്നെ പുതിയ പാകിസ്താനുമായി അമേരിക്ക ബന്ധം പുലർത്തണം. ഇന്ത്യയും ഒരുപാട് മാറി. തിളങ്ങി നിന്നിരുന്ന മതേതര ഇന്ത്യയുണ്ടോ ഇന്ന്? ഇല്ല,അതുകൊണ്ട് തന്നെ പുതിയ ബന്ധങ്ങളും കൂട്ടുകെട്ടുകളും ഈ യാഥാർത്ഥ്യങ്ങൾ കൂടി മനസിലാക്കിയാവണം”, ഖുറേഷി പറഞ്ഞു.

By Divya