Wed. Jan 22nd, 2025
മുംബൈ:

സംസ്ഥാന എൻസിപി പിളർപ്പിലേക്കെന്ന സൂചനകൾക്കിടെ പാലാ എംഎൽഎ മാണി സികാപ്പൻ ഇന്ന് മുംബൈയിൽ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറിനെ കാണും. രാവിലെ 9 മണിക്ക് പവാറിന്‍റെ വീട്ടിലാണ് കൂടിക്കാഴ്ച. പാലായിൽ ജോസ് കെ മാണി തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായ സാഹചര്യത്തിൽ മുന്നണി വിടണമെന്ന നിലപാട് ആവർത്തിക്കും.
മുന്നണി മാറ്റക്കാര്യത്തിൽ തീരുമാനം വൈകരുതെന്ന് കാട്ടി ടിപി പിതാംബരൻ ശരദ് പവാറിന് കത്ത് എഴുതിയിരുന്നു. കേരളത്തിലേക്ക് വരാനുള്ള തീരുമാനം ശരദ് പവാർ പിൻവലിച്ച സാഹചര്യത്തിൽ ഇപ്പോഴത്തെ കൂടിക്കാഴ്ചകൾ നിർണായകമാണ്.

By Divya