25 C
Kochi
Friday, September 24, 2021
Home Tags Meeting

Tag: Meeting

അവിശ്വാസപ്രമേയം: നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും

തൃക്കാക്കര:തൃക്കാക്കര നഗരസഭയിൽ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ നിർണായക നീക്കങ്ങളുമായി യുഡിഎഫും എൽഡിഎഫും. ചെയർപേഴ്സനോട് വിയോജിപ്പുള്ള കൗൺസിലർമാരെയും സ്വതന്ത്രരെയും കൂടെ കൂട്ടാനാണ് എൽഡിഎഫിന്റെ ശ്രമം. യുഡിഎഫിനെ പിന്തുണക്കുന്ന നാലു സ്വതന്ത്രന്മാരുമായി കോൺഗ്രസ് ജില്ലാ നേതൃത്വം ഇന്ന് ചർച്ച നടത്തും.അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്ന സെപ്തംബർ 23ന്...

ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ആലപ്പുഴ:ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതര വീഴ്ചകൾ പരിശോധിക്കാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടക്കുന്ന യോഗത്തിൽ ഡോക്ടർമാരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.മെഡിക്കൽ കോളേജിലെ വീഴ്ചകളെ പറ്റി ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കൂടി വരാനുണ്ടെന്നും വീഴ്ചകൾ കണ്ടെത്തിയാൽ കൃത്യമായ നടപടിയുണ്ടാകുമെന്നും...

തൃക്കാക്കര നഗരസഭയിൽ അധ്യക്ഷയെ തടഞ്ഞ് പ്രതിപക്ഷം, ചേംബറിൽ യോഗം ചേർന്നെന്ന് അവകാശവാദം

കൊച്ചി:പണക്കിഴി വിവാദമുയർന്ന തൃക്കാക്കര നഗരസഭയിൽ കൗൺസിലിന്റെ അടിയന്തര യോഗത്തിനിടെ നാടകീയ രംഗങ്ങൾ. നഗരസഭാ അധ്യക്ഷ അജിതാ തങ്കപ്പനെ  കൗൺസിൽ യോഗം നടക്കേണ്ട ഹാളിലേക്ക് കടത്തിവിടാതെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ യുഡിഎഫ് അംഗങ്ങൾ അധ്യക്ഷയുടെ ചേംമ്പറിനുള്ളിൽ കയറി.ഇവിടെ വെച്ച് കൌൺസിൽ യോഗം ചേർന്നുവെന്ന് നഗരസഭാ അധ്യക്ഷ അജിത അവകാശപ്പെട്ടു. എന്നാൽ സെക്രട്ടറി...

ന്യൂനപക്ഷ സ്കോളർഷിപ്പ്; ഭാവി നടപടികൾ തീരുമാനിക്കാൻ സമുദായ നേതാക്കളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്

കോഴിക്കോട്:ന്യൂനപക്ഷ അനുപാതം എടുത്തു കളഞ്ഞ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഭാവി നടപടികൾ തീരുമാനിക്കാൻ മുസ്ലീസംഘടനകളുടെ യോ​ഗം വിളിച്ച് മുസ്ലീം ലീ​ഗ്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഓൺലൈനായാവും യോ​ഗം ചേരുക.സച്ചാർ കമ്മീഷൻ ശുപാർ‌ശകളുടെ അടിസ്ഥാനത്തിൽ മുസ്ലീം സമൂഹത്തിൻ്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ നടപ്പാക്കിയ ന്യൂനപക്ഷ സ്കോള‍ർഷിപ്പ് അടക്കമുള്ള...

വരിവരിയായ് വിവാദങ്ങള്‍: ബിജെപി-ആർഎസ്എസ് നേതൃയോഗം കൊച്ചിയില്‍

കൊച്ചി:ബിജെപി - ആർഎസ്എസ് നേതൃയോഗം കൊച്ചിയിൽ ആരംഭിച്ചു. കൊടകര കള്ളപ്പണക്കേസും ബിജെപിയിലെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. നേരത്തെ കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ വിമർശനം ഉയർന്നിരുന്നു. വിവാദങ്ങൾ വരിവരിയായി ബിജെപിയെ തുറിച്ച് നോക്കുമ്പോഴാണ് നിർണായക നേതൃയോഗം കൊച്ചിയിൽ ചേരുന്നത്.നിലവിലെ പ്രശ്നങ്ങളിൽ...

പ്രധാനമന്ത്രി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു

ശ്രീനഗർ:പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്​മീരിൽ സർവകക്ഷി യോഗം വിളിക്കുന്നു. വ്യാഴാഴ്​ച യോഗം നടക്കുമെന്നാണ്​ റിപ്പോർട്ട്​. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്​ ശേഷം ജമ്മുകശ്​മീരുമായി ബന്ധപ്പെട്ട്​ നരേന്ദ്ര മോദി ഭരണകൂടം സ്വീകരിക്കുന്ന നിർണായക നടപടിയാണിത്​.ജമ്മുകശ്​മീരി​ൻറെ സംസ്ഥാനപദവി എടുത്ത്​ കളഞ്ഞതുൾപ്പടെയുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. സർവകക്ഷി യോഗത്തിന്​ മുന്നോടിയായി...

‘രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും മാറി’; പൂർണ തൃപ്തനെന്ന് രമേശ് ചെന്നിത്തല

ന്യൂഡൽഹി:രാഹുൽഗാന്ധിയുമായി നടത്തിയ ചർച്ചയിൽ പൂർണതൃപ്തനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സോണിയാഗാന്ധിയും രാഹുൽഗാന്ധിയും എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.'ഉമ്മൻചാണ്ടിയും ഞാനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ പ്രകടപ്പിച്ചു എന്നത് സത്യമാണ്. അതു രാഹുൽഗാന്ധിക്ക് വിശദീകരിച്ചു. പരാജയത്തിന്റെ...

തിരഞ്ഞെടുപ്പ് തോൽവി, കുഴൽപ്പണ കേസ്; ബിജെപി കോർ കമ്മിറ്റി ചർച്ച ചെയ്യും, യോഗം ഉച്ചയ്ക്ക് കൊച്ചിയിൽ

കൊച്ചി:കൊടകര കുഴൽപ്പണവിവാദം കത്തിനിൽക്കെ ബിജെപി കോർ കമ്മിറ്റി യോഗം ഇന്നു ചേരും. വൈകിട്ട് 3ന് കൊച്ചിയിലാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയ്ക്ക് ശേഷം ഇതാദ്യമായാണ് കോ‍ർ കമ്മിറ്റി അംഗങ്ങൾ നേരിട്ട് പങ്കെടുക്കുന്ന യോഗം ചേരുന്നത്.ഓൺലൈനായി നേരത്തെ കോർ കമ്മിറ്റി യോഗം ചേർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര...

ലക്ഷദ്വീപില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം; ബിജെപി നേതാക്കളും പങ്കെടുക്കും

കൊച്ചി:ലക്ഷദ്വീപ് വിഷയത്തില്‍ തുടര്‍പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കാന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. ഓണ്‍ലൈന്‍ വഴി ചേരുന്ന യോഗത്തില്‍ ദ്വീപിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പങ്കെടുക്കും.ജനകീയ പ്രതിഷേധങ്ങള്‍ അവഗണിച്ച് ലക്ഷദ്വീപില്‍ വിവാദ നടപടികളുമായി അഡ്മനിസ്‌ട്രേഷന്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം ചേരുന്നത്. വൈകിട്ട് നാലിന് നടക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍...

സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച യോഗം ഇന്ന്

ന്യൂഡൽഹി:വിവിധ സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. കർണാടക, ബിഹാർ, അസം, ഛണ്ഡിഗഡ്, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഗോവ, ഹിമാചൽപ്രദേശ്, ഡൽഹി സംസ്ഥാനങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ,...