Sat. May 11th, 2024
കൊച്ചി:

 
സോളാർ കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയ പ്രേരിതമെന്ന് ഹൈബി ഈഡൻ എംപി. പുലി വരുന്നേ പുലി എന്ന് ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് സോളാർ കേസിൽ പിണറായി സർക്കാരിന്റെ നടപടിയെന്നും തിരഞ്ഞെടുപ്പുകളിൽ മാത്രം കൃത്യമായി എത്തുന്ന പുലിയായി സോളാർ കേസ് മാറുകയാണെന്നും ഹൈബി പ്രതികരിച്ചു.

സ്വർണ്ണക്കടത്തും അഴിമതിയും സ്വജനപക്ഷപാതവും ഉൾപ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും ഒളിച്ചോടാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നും ഹൈബി കുറ്റപ്പെടുത്തി. പൊതുമേഖല സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തിയതടക്കം നിരവധി കേസുകളിൽ പ്രതിയായ ഒരാളെ മുൻ നിർത്തി സർക്കാർ കളിക്കുന്ന രാഷ്ട്രീയം ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

By Divya