ദുബൈ:
ദുബൈയിൽ കൊവിഡ് പോസിറ്റിവ് കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചതിനു വീടുകളിലും ഹാളുകളിലും നടന്ന സ്വകാര്യപാർട്ടികളും ഒത്തുചേരൽ പരിപാടികളുമാണെന്ന് ദുബൈ പൊലീസ്. കൊവിഡ് പ്രതിരോധ പ്രോട്ടോകോൾ സമൂഹം കൃത്യമായി പാലിച്ചിട്ടും കേസുകൾ കുത്തനെ കൂടിയതിന് പ്രധാന കാരണം സ്വകാര്യചടങ്ങുകളിലെ ആൾക്കൂട്ടങ്ങളും കൂടിച്ചേരലുകളുമാണെന്ന് ദുബൈ പൊലീസ് കമാൻഡൻ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി നിരീക്ഷിച്ചു.സ്വകാര്യ കൂടിച്ചേരലുകളിൽ സാമൂഹിക അകലം പാലിക്കുന്നതിലും ഫേസ് മാസ്ക് ധരിക്കുന്നതിലും കാട്ടിയ വീഴ്ചകളാണ് കേസുകൾ വർധിക്കാനിടയാക്കിയത്.