Thu. Apr 18th, 2024
ചെന്നൈ:

കാർഷിക നിയമങ്ങളിൽ ഉൾപ്പെടെ കേന്ദ്രത്തിന്‍റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. തമിഴ്​നാട്ടിലെ കരൂറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്​നാട്ടിൽ കോ​ൺ​ഗ്രസിന്‍റെ തെരഞ്ഞെടുപ്പ്​ പരിപാടികൾക്ക്​ തുടക്കം കുറിക്കുന്നതിന്‍റെ ഭാഗമായി മൂന്നുദിവസത്തെ സന്ദർശനത്തിലാണ്​ രാഹുൽ.രാജ്യത്തേക്ക്​ നോക്കുകയാണെങ്കിൽ പ്രധാനമന്ത്രി ആറുവർഷമായി ചെയ്തതെന്താ ണെന്ന്​ കാണാനാകും. ദുർബലമായ, വിഭജിക്കപ്പെട്ട ഇന്ത്യയെയാണ്​ കാണാനാകുക.
രാജ്യം മുഴുവൻ ബി ജെ പി -ആർ എസ്​ എസ്​ ആശയങ്ങൾ പടർത്തി വെറുപ്പ്​ സൃഷ്​ടിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ശക്തിയായ സമ്പദ്​വ്യവസ്​ഥയെ തകർത്തുകളഞ്ഞു -രാഹുൽ പറഞ്ഞു. നമ്മുടെ യുവജനങ്ങൾക്ക്​ ഇപ്പോൾ ജോലി നേടാൻ കഴിയുന്നില്ല. അത്​ അവരുടെ തെറ്റുകൊണ്ടല്ല. നരേന്ദ്രമോദി സ്വീകരിച്ച തെറ്റായ നടപടികളുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

By Divya