Sat. Nov 23rd, 2024
തിരുവനന്തപുരം:

കേരളത്തിൽ വിപുലീകരണം ലക്ഷ്യമിട്ട് ബാങ്ക് ഓഫ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 2,000 കോടി രൂപയുടെ ബിസിനസാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ശാഖകളുട‌െ എണ്ണം 30 ലേക്ക് ഉയർത്താനും പദ്ധതിയുണ്ട്. നിലവിൽ കേരളത്തിൽ ബാങ്കിന് 15 ശാഖകളാണുളളത്. ഇത് വരുന്ന ജൂണോടെ 30 ആയി ഉയർത്തും.

ഇതിന്റെ ഭാ​ഗമായി സോണൽ ഓഫീസും ആരംഭിക്കും. നിലവിലുളള 600 കോടി രൂപയുടെ ബിസിനസ് ഇതോടെ 2,000 കോടിയിലേക്ക് ഉയർത്താനാകുമെന്നാണ് ബിഒഎം കണക്കാക്കുന്നത്. റീട്ടെയിൽ, എംഎസ്എംഇ മേഖലകൾക്ക് പ്രത്യേക പരി​ഗണന നൽകിയാകും വികസനം. 
രാജ്യത്ത് ആകെ ശാഖകളുടെ എണ്ണം ഈ വർഷം മാർച്ചോ‌ടെ 2,000 ത്തിലെത്തിക്കാനാണ് ബാങ്കിന്റെ ആലോചന. ഡിസംബർ 31 ന് അവസാനിച്ച് മൂന്നാം പാദത്തിൽ ബാങ്ക് 154 കോടി രൂപയുടെ അറ്റാദയം നേടി. ബാങ്കിന്റെ മൊത്തം ബിസിനസ് 2,66,875 കോടി രൂപയിലെത്തി. പ്രവർത്തന ലാഭം 902 കോടി രൂപയാണ്.

By Divya