Thu. Apr 25th, 2024
കാഠ്മണ്ഡു:

നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തന്നെ വിമതർ പുറത്താക്കി.ഞായറാഴ്ച ചേര്‍ന്ന നേപ്പാള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ വിമത വിഭാഗത്തിന്റെ യോ​ഗത്തിലാണ് ഒലിയെ പുറത്താക്കാനുള്ള തീരുമാനം എടുത്തത്. തീരുമാനത്തിന് പിന്നാലെ ഒലിയുടെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തുകളഞ്ഞതായും വിമത വിഭാ​ഗം അറിയിച്ചു.
വിമത വിഭാഗത്തിന്‍റെ വക്താവ് നാരായണ്‍ കാജി ഷെരസ്ത്രയാണ് ഒലിയെ പാര്‍ട്ടി മെമ്പര്‍ഷിപ്പില്‍ നിന്നും നീക്കം ചെയ്ത വിവരം ഔദ്യോ​ഗികമായി അറിയിച്ചത്.
ഇന്നത്തെ കേന്ദ്രകമ്മിറ്റിയോ​ഗത്തിൽ കെ പി ശർമ്മ ഒലിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനം ഔദ്യോ​ഗികമായി കൈകൊണ്ടു. ഇപ്പോൾ അദ്ദേഹത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാഥമിക അം​ഗത്വം പോലുമില്ല, നാരായണ്‍ കാജി പറഞ്ഞു.

By Divya