റിയാദ്:
കൊവിഡ് മൂലമുണ്ടായ പ്രതിസന്ധിയില്‍ സൗദി അറേബ്യയിലെ വിദേശ തൊഴിലാളികള്‍ നേരിട്ടത് കനത്ത തിരിച്ചടി. 2020ല്‍ ഒന്നരലക്ഷത്തിലേറെ വിദേശികള്‍ക്ക് രാജ്യത്തെ സ്വകാര്യ മേഖലയില്‍ തൊഴില്‍ നഷ്ടം സംഭവിച്ചു.ഗവണ്‍മെന്റ് ഏജന്‍സിയായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക സ്ഥിതിവിവര റിപ്പോര്‍ട്ടിലാണ് ഇത്രയും വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടതും പകരം അരലക്ഷം സൗദി പൗരന്മാര്‍ക്ക് ജോലി ലഭിച്ചതുമായ വിവരമുള്ളത്.