Mon. Dec 23rd, 2024
ന്യൂദല്‍ഹി:

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്ക് അനുമതി ലഭിച്ചതായി കര്‍ഷക സംഘടനകള്‍. റാലി നടത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി ധാരണയിലെത്തിയെന്നും കര്‍ഷകര്‍ അറിയിച്ചു.
റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയിലെ ബാരിക്കേഡുകള്‍ നീക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു.
കര്‍ഷകര്‍ ജനുവരി 26ന് ട്രാക്ടര്‍ റാലി നടത്തും. ബാരിക്കേഡുകള്‍ തുറക്കപ്പെടുകയും ഞങ്ങള്‍ ദല്‍ഹിയില്‍ പ്രവേശിക്കുകയും ചെയ്യും. സഞ്ചാര പാതയുടെ കാര്യത്തില്‍ ഞങ്ങള്‍ ഒത്തു തീര്‍പ്പിലെത്തിയിട്ടുണ്ട്. മറ്റു കാര്യങ്ങള്‍ ഉടന്‍ ഇന്ന് രാത്രിയോടെ തീരുമാനിക്കും, യോഗേന്ദ്ര യാദവ് പറഞ്ഞു

By Divya