Mon. Dec 23rd, 2024
Home Minister Responsible for Delhi Violence depicts Fact-finding report
ഗുവാഹത്തി:

കൊവിഡ് വാക്സിനേഷനിൽ രാഷ്ട്രീയം കലർത്തുന്നത് രാജ്യത്തെ ശാസ്ത്രജ്ഞരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അമിത്ഷാ. കൊവിഡിനെതിരായ വാക്സിനേഷനിൽ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ 125ാം ജന്മ വാർഷികത്തിൽ ഗുവാഹത്തിയിൽ ആയുഷ്മാൻ സിഎപിഎഫ് പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാജ്യത്തെ ശാസ്ത്രജ്ഞരുടെ കഴിവിനെ അപമാനിക്കുന്ന നടപടി ഉണ്ടാവരുത്. ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കരുത്. രാഷ്ട്രീയം കളിക്കാൻ മറ്റ് നിരവധി പ്ലാറ്റ്ഫോമുകളുണ്ട്. ‘ -ഷാ പറഞ്ഞു

By Divya