Mon. Dec 23rd, 2024
തിരുവനന്തപുരം:

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍ഡിഎഫിന് മികച്ച വിജയമുണ്ടായത് സൗജന്യ കിറ്റ് കൊടുത്തത് കൊണ്ട് മാത്രമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചതുകൊണ്ടാണ് അവര്‍ക്ക് വിജയം നേടാനായതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഭാരവാഹി യോഗത്തിലായിരുന്നു ചെന്നിത്തലയുടെ പരാമര്‍ശം.താഴെത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മോശമായെന്നും താഴെത്തട്ടില്‍ സജീവമായില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ചെന്നിത്തല യോഗത്തില്‍ പറഞ്ഞു.

By Divya