Fri. Jan 24th, 2025
സൗദിഅറേബ്യ:

പുതിയ അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ ബൈഡനുമായി സൗദി അറേബ്യക്ക് മികച്ച ബന്ധം പുലർത്താനാകുമെന്ന് വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. ഇറാനുമായി പുതിയ കരാറിലേക്ക് യുഎസും യൂറോപ്പും നീങ്ങിയാൽ സൗദിയും ചർച്ചയുടെ ഭാഗമാകും. യു എസുമായി ഇറാൻ ചർച്ചക്ക് സന്നദ്ധമാകുന്നത് പുതിയ സാഹചര്യത്തിൽ രക്ഷപ്പെടാനാണെന്നും വിദേശ കാര്യ മന്ത്രി കുറ്റപ്പെടുത്തി. ബൈഡനെ അഭിനന്ദിച്ച് ജിസിസി കൗൺസിലും രംഗത്തെത്തി.

ബൈഡൻ അധികാരത്തിലെത്തിയ സാഹചര്യത്തിലാണ് സൗദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന്റേയും ജിസിസിയുടേയും പ്രതികരണം. അമേരിക്കയുമായി സൗദി അറേബ്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. റിപ്പബ്ലിക്കന്മാരുടെയും ഡെമോക്രാറ്റുകളുടെയും ഭരണനിർവഹണവുമായി സൗദി മികച്ച രീതിയിൽ ഇടപ്പെട്ടിട്ടുണ്ട്. അമേരിക്കയുമായുള്ള ബന്ധം അടിയുറച്ചതാണ്. തങ്ങളുടെ പൊതുതാൽപര്യങ്ങൾ മാറിയിട്ടില്ല

By Divya