Mon. Dec 23rd, 2024
Walayar case appeal to be considered today

വാളയാര്‍ കേസില്‍ തുടരന്വേഷണത്തിന് പാലക്കാട്‌ പോക്സോ കോടതി അനുമതി നൽകി. റെയിൽവേ എസ്പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച അപേക്ഷയിലാണ് കോടതി ഉത്തരവ്. തുടരന്വേഷണം സിബിഐനടത്തണമെന്ന് വാളയാർ സമരസമിതി ആവശ്യപ്പെട്ടു.

കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുണ്ടെന്ന ആർ. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെആവശ്യം കോടതി അംഗീകരിച്ചു. തുടർഅന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി സമരസമിതി വ്യക്തമാക്കി. സിബിഐ തന്നെ
അന്വഷണം നടത്തണം.

By Divya