26 C
Kochi
Friday, September 24, 2021
Home Tags Case

Tag: Case

വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് നല്കിയ ട്രാവൽസ് ഉടമക്കെതിരെ കേസെടുത്ത് പൊലീസ്

കോഴിക്കോട്:ഇതര സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും യാത്ര നടത്തേണ്ടവർക്ക് വ്യാജ കൊവിഡില്ലാ സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കണ്ണൂരിലെ ബ്യുട്ടി ടൂർസ് ആൻഡ് ട്രാവൽസ് ഉടമ ഹസ്ബീറിനെ പ്രതിയാക്കി ഇരിക്കൂർ പൊലീസ് കേസെടുത്തു. ഡിഡിആർസി എസ്ആർഎൽ ലാബ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്...

വനിത ബാങ്ക് മാനേജർക്കു നേരെ ആക്രമണം; കോൺഗ്രസ് നേതാവിന് എതിരെ കേസെടുത്തു

തൃശ്ശൂര്‍:വനിതാ ബാങ്ക് മാനേജരെ ദേഹോപദ്രവം ചെയ്യുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ ഡിസിസി ജനറൽ സെക്രട്ടറിക്കെതിരെ കേസെടുത്തു. കോൺഗ്രസ് നേതാവ് ടി എ ആന്‍റോയ്ക്ക് എതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തത്. ഇരിങ്ങാലക്കുട സഹകരണ ബാങ്ക് മാനേജർ സുഷമയെയാണ് ഇയാൾ ആക്രമിച്ചത്.കഴിഞ്ഞ ദിവസമാണ് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക്...

എൻറോൾമെൻറ് നമ്പർ വച്ച് ആള്‍മാറാട്ടം; വ്യാജ അഭിഭാഷകയ്ക്കെതിരെ കേസ്

ആലപ്പുഴ:വ്യാജ അഭിഭാഷകയ്ക്കെതിരെ ആലപ്പുഴ നോർത്ത് പോലീസ് കേസ് എടുത്തു. ബാർ അസോസിയേഷൻ നൽകിയ പരാതിയിൽ ആണ് രാമങ്കരി സ്വദേശിനി സെസി സേവ്യറിന് എതിരെ ആൾമാറാട്ടം, വഞ്ചന തുടങ്ങി വകുപ്പുകൾ ചുമത്തി കേസെടുത്തത്. മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാതെ ഇവർ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ...

ബ്രാഹ്മണിസത്തെ വിമര്‍ശിച്ചു; നടന്‍ ചേതന്‍ അഹിംസയ്‌ക്കെതിരെ കേസ്

ബെംഗളൂരു:ജാതീയതക്കും ബ്രാഹ്മണിസത്തിനുമെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതന്‍ അഹിംസക്കെതിരെ പൊലീസ് കേസ്. വിപ്ര യുവ വേദികെ ഭാരവാഹി പവന്‍ കുമാര്‍ ശര്‍മയുടെ പരാതിയില്‍ ബെംഗളൂരു ബസവനഗുഡി പൊലീസാണ് കേസെടുത്തത്.ചേതന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രി ശിവറാം ഹെബ്ബാര്‍ കഴിഞ്ഞദിവസം...

പിന്മാറാൻ സ്ഥാനാർത്ഥിക്ക് കൈക്കൂലി; കെ സുരേന്ദ്രനെതിരെ കേസ്

കാസർകോട്:തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കൈക്കൂലി നൽകിയെന്ന പരാതിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെസുരേന്ദ്രനെതിരെ ബദിയടുക്ക പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. നാമനിർദേശ പത്രിക പിൻവലിക്കാൻ ബിജെപി നേതാക്കൾ കൈക്കൂലി നൽകിയെന്ന്, ബിഎസ്പി സ്ഥാനാർഥിയായി പത്രിക നൽകിയിരുന്ന കെസുന്ദര വെളിപ്പെടുത്തിയിരുന്നു.തുടർന്ന് മഞ്ചേശ്വരത്ത് മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി വിവി രമേശൻ...

ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചു; ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ കേസ്

കൊല്‍ക്കത്ത:പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തു. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണത്തിനായി ബിജെപി നേതാക്കള്‍ കേന്ദ്ര സേനയെ ഉപയോഗിച്ചതായും പരാതിയില്‍ പറയുന്നു.സുവേന്തു...

പ്രസ്താവന പിൻവലിച്ചാൽ രാംദേവിനെതിരായ കേസും പിൻവലിക്കും: ഐഎംഎ

ന്യൂഡൽഹി:അലോപ്പതിക്കെതിരായ പ്രസ്താവന പിൻവലിച്ചാൽ പതഞ്ജലി ഉടമ ബാബാ രാംദേവിനെതിരായ കേസ് പിൻവലിക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഐഎംഎ ഭാരവാഹി ഡോ ജെ എ ജയലാൽ ആണ് ഇക്കാര്യം അറിയിച്ചത്. അലോപ്പതി മരുന്നുകൾ കാരണം ലക്ഷക്കണക്കിന് ആളുകൾ മരിച്ചുവെന്നും ചികിത്സയോ ഓക്‌സിജനോ ലഭിക്കാതെ മരിച്ചവരേക്കാൾ വളരെ കൂടുതലാണ് അതെന്നുമുള്ള...

നമ്പി നാരായണന്‍ കേസ് കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുമതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി:നമ്പി നാരായണന് എതിരായ ഗൂഢാലോചന കേസിലെ അന്വേഷണ സമിതി റിപ്പോര്‍ട്ട് നാളെ പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ കേസ് പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കോടതി അറിയിച്ചത്. ഒരാഴ്ച കഴിഞ്ഞ് അന്വേഷണ റിപ്പോര്‍ട്ട് പരിഗണനയ്ക്ക് എടുക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.ഐഎസ്ആരഒ...

കേസ് കൊടുക്കില്ല; അത് ഏപ്രില്‍ ഫൂളായിരുന്നു; ആ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു; വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി:മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് കൊടുക്കുമെന്ന തൻ്റെ ഫേസ്ബുക്ക് പോസ്റ്റ് ഏപ്രില്‍ ഫൂള്‍ ആയിരുന്നെന്ന് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകന്‍ രാഹുല്‍ ഈശ്വര്‍. എല്ലാ ടീമിനും ആശംസകള്‍ നേരുന്നെന്നും സംവിധായകന്‍ ജിസ് ജോയ്, ശ്രീ കുഞ്ചാക്കോ ബോബന്‍, ശ്രീ സൈജു കുറുപ്പ് അടക്കം...

സ്വർണക്കടത്ത് കേസ്: ഇഡി അന്വേഷണ സംഘത്തിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം:വൻ വിവാദമായ സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘത്തിനെതിരെ വീണ്ടും സംസ്ഥാന പൊലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് സംഘമാണ് കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന പരാതിയിലാണ് കേസ്. സ്വർണക്കടത്ത് കേസിൽ പിടിയിലായി തടവിലുള്ള സന്ദീപ് നായരുടെ അഭിഭാഷകനാണ് പരാതിക്കാരൻ.സന്ദീപ് നായർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അഭിഭാഷകൻ...