Fri. Apr 19th, 2024
കൊൽക്കത്ത:

നേതാജി സുഭാഷ്​ ചന്ദ്രബോസിന്‍റെ ജന്മദിനം ദേശീയ അവധി ദിനമാക്കണമെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ അവർ ആവശ്യപ്പെട്ടു. രാജാറഹാതിൽ സുഭാഷ്​ ചന്ദ്രബോസിനായി സ്​മാരകമൊരുക്കുമെന്നും അദ്ദേഹത്തിന്‍റെ പേരിൽ ​യൂനിവേഴ്​സിറ്റി തുടങ്ങുമെന്നും മമത പറഞ്ഞു.
യൂനിവേഴ്​സിറ്റിയുടെ നിർമമാണ ചെലവ്​ പൂർണമായും സംസ്ഥാന സർക്കാറാണ്​ വഹിക്കുക. വിദേശ യൂനിവേഴ്​സിറ്റുകളുമായി സുഭാഷ്​ ചന്ദ്രബോസ്​ സർവകലാശാലക്ക്​ സഹകരണമുണ്ടാവുമെന്നും അവർ പറഞ്ഞു. ഈ റിപബ്ലിക്​ ദിനത്തിലെ പരേഡ്​ സുഭാഷ്​ ചന്ദ്രബോസിനായി ​സമർപ്പിക്കുമെന്നും മമത പറഞ്ഞു. സ്വാതന്ത്ര്യം ലഭിക്കുന്നതിന്​ മുമ്പ്​ തന്നെ ആസൂത്രണ കമീഷൻ, നാഷണൽ ആർമി എന്നിവക്ക്​ രൂപം കൊടുത്തത്​സുഭാഷ്​ ചന്ദ്രബോസായിരുന്നു.

By Divya