Mon. Dec 23rd, 2024
പന്തീരാങ്കാവ്:

മാവോയിസ്റ്റ് കേസിൽ തന്റെ മകനെ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്തതിന് മറ്റ് വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദം മൂലമാണെന്ന് വിജിതിന്റെ പിതാവ് വിജയൻ ചന്ദ്രിക
ഓൺലൈനിനോട് പറഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ഏഴ് ദിവസം എൻ ഐ എയും കേരളത്തിലെ വിവിധ പൊലീസ് ഏജൻസികളും ചോദ്യം ചെയ്തിട്ടും തന്റെ മകനെതിരെ ഒരു തെളിവും കിട്ടിയിരുന്നില്ല. ഒടുവിൽ നേരത്തേ അറസ്റ്റിലായവർ വിജിതിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന വാദം നിരത്തിയാണ് എൻ ഐ എ മകനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് അനീതിയാണെന്നും നിരപരാധിത്വം തെളിയിച്ച് മകനെ പുറത്ത് കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു.

By Divya