Mon. Dec 23rd, 2024
തിരുവനന്തപുരം:

കേരളത്തിലേക്ക്  ഭാരത് ബയോടെക്കിന്റെ കൊവാക്സീൻ ഇന്നെത്തും. എന്നാൽ തൽക്കാലം കൊവാക്സീൻ വിതരണം ചെയ്യേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം.

37000 ഡോസ് കൊവാക്സിൻ ആണ് ഇന്ന് കേരളത്തിൽ എത്തുന്നത്. കേന്ദ്രം തീരുമാനിച്ചതനുസരിച്ചാണ് ഭാരത് ബയോടെക്കില്‍ നിന്നുളള വാക്സിൻ ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കുന്നത്. വിമാനമാര്‍ഗം എത്തിക്കുന്ന വാക്സിൻ തിരുവനന്തപുരം മേഖല വാക്സിൻ സെന്‍ററില്‍ സൂക്ഷിക്കും. 2 ഡിഗ്രി മുതല്‍ 8 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ഈ വാക്സിനും സൂക്ഷിക്കേണ്ടത്.

By Divya