Wed. Apr 24th, 2024
ഷാ​ര്‍ജ:

ഷാ​ര്‍ജ​യു​ടെ ആ​ഗോ​ള ശ്ര​ദ്ധ​നേ​ടി​യ പ​രി​സ്ഥി​തി മാ​നേ​ജ്മെൻറ് ക​മ്പ​നി​യാ​യ ബി​യ​യും പു​ന​രു​പ​യോ​ഗ ഊ​ര്‍ജ
ക​മ്പ​നി​യാ​യ മ​സ്ദ​റും സം​യു​ക്ത സം​രം​ഭ​മാ​യി ആ​രം​ഭി​ച്ച എ​മി​റേ​റ്റ്സ് വേ​സ്​​റ്റ്​ ടു ​എ​ന​ര്‍ജി ക​മ്പ​നി, ബി​യ​യു​ടെ മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്രം സോ​ളാ​ര്‍ ഫാ​മാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​ധാ​ന പ​ദ്ധ​തി ഏ​റ്റെ​ടു​ക്കു​ന്നു.

യുഎഇ​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പ​ദ്ധ​തി​യാ​യി​രി​ക്കും ഇ​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. അ​ബൂ​ദാബി സു​സ്ഥി​ര​ത വാ​ര​ത്തി​ല്‍ ബീ​യ​യു​ടെ ഗ്രൂ​പ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​റും എ​മി​റേ​റ്റ്സ് വേ​സ്​​റ്റ്​ ടു ​എ​ന​ര്‍ജി ക​മ്പ​നി ചെ​യ​ര്‍മാ​നു​മാ​യ ഖാ​ലി​ദ് അ​ല്‍ ഹു​റൈ​മ​ലും മ​സ്ദാ​ര്‍ ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ര്‍ മു​ഹ​മ്മ​ദ് ജ​മീ​ല്‍ അ​ല്‍ റ​മാ​ഹി​യും സം​യു​ക്ത​മാ​യി ക​രാ​ര്‍ പ്ര​ഖ്യാ​പി​ച്ചു.

By Divya