സിപിഎമ്മിനെ ഞെട്ടിച്ച രാജി

കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്.

0
183
Reading Time: < 1 minute
കൊച്ചി

കൊച്ചി കോര്‍പറേഷനിലെ സിപിഎം കൗണ്‍സിലര്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. മട്ടാഞ്ചേരി ലോക്കല്‍ കമ്മിറ്റി അംഗവും ആറാം ഡിവിഷന്‍ കൗണ്‍സിലര്‍ എം.എച്ച്.എം. അഷറഫ് ആണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നാരോപിച്ചാണ് രാജി.കോർപ്പറേഷനിൽ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെ ചൊല്ലിയാണിത്. 

ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് പാര്‍ട്ടി വിട്ട കാര്യം പ്രഖ്യാപിച്ചത്. കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുന്നില്ലെന്നും യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും അഷറഫ് വ്യക്തമാക്കിയിട്ടുണ്ട്.

Advertisement