Mon. Dec 23rd, 2024
ബെയ്ജിംഗ്:

അരുണാചല്‍ പ്രദേശില്‍ കടന്നുകയറി ചൈന ഗ്രാമം നിര്‍മ്മിച്ചതായുള്ള റിപ്പോര്‍ട്ട് തള്ളി ചൈന.
ചൈനയുടെ അധീനതയിലുള്ള പ്രദേശത്താണ് നിര്‍മ്മാണം നടന്നിട്ടുള്ളതെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിശദീകരണം.സ്വന്തം പ്രദേശത്ത് ചൈനയുടെ സാധാരണഗതിയിലുള്ള നിർമ്മാണം പൂർണ്ണമായും പരമാധികാരത്തിന്റെ കാര്യമാണെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹ്വാ ചുന്‍യിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
അരുണാചല്‍ പ്രദേശിനെ ദക്ഷിണ ടിബറ്റിന്‍റെ ഭാഗമായാണ് ചൈന കാണുന്നത്. എന്നാല്‍, വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചലിനെ രാജ്യത്തിന്‍റെ വിഭാജ്യ ഭാഗമായാണ് ഇന്ത്യ കാണുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഈ പ്രശ്നത്തില്‍ വര്‍ഷങ്ങളായി തര്‍ക്കത്തിലാണ്.

By Divya