Mon. May 6th, 2024
ന്യൂഡൽഹി:

ബ്രസീലിലേക്കും മൊറോക്കോയിലേക്കും ഇന്ത്യ വെള്ളിയാഴ്ച മുതൽ ​ കൊവിഡ്​ വാക്​സിൻ കയറ്റി അയക്കും. പിന്നാലെ സൗദി അറേബ്യക്കും ദക്ഷിണാഫ്രിക്കക്കും കൊവിഡ്​ വാക്​സിൻ നൽകുമെന്നാണ്​ വിവരം.ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ്​ ബാധിതരുള്ള മൂന്നാമത്തെ രാജ്യമാണ്​ ബ്രസീൽ.ബ്രസീലിനെക്കാൾ കൂടുതൽ കൊവിഡ്​ ബാധിതരുള്ള ഇന്ത്യയും യു എസും വാക്​സിൻവിതരണം ആരംഭിച്ചിരുന്നു. മെക്​സിക്കോയും അർജന്‍റീനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയേക്കാൾ പിറകിലാണ്​.

ജനുവരി 16നാണ്​ രാജ്യത്ത്​ വാക്​സിൻ വിതരണം ആ​രംഭിച്ചത്​. ആസ്​ട്രസെനക്കയും സെറം ഇൻസ്റ്റിറ്റ്യൂട്ടും നിർമിച്ച കോവിഷീൽഡ്​ വാക്​സിനും ഭാരത്​ ബയോടെക്കിന്‍റെ കോവാക്​സിനുമാണ്​ രാജ്യത്ത്​ അടിയന്തര ഉപയോഗത്തിന്​ അനുമതി നൽകിയത്​.

By Divya