ദുബൈ:
കൊവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് -അഞ്ച് വാക്സിൻ രാജ്യത്ത് ഉപയോഗിക്കാനായി യു എ ഇ അധികൃതർ അംഗീകരിച്ചു. അടിയന്തര ഉപയോഗത്തിനായി ഷോട്ടുകൾ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ആയിരത്തോളം സന്നദ്ധപ്രവർത്തകരെ ഉൾപ്പെടുത്തി വാക്സിൻ മൂന്നാംഘടപരീക്ഷണം പൂർത്തിയാക്കിയ ശേഷമാണ് റഷ്യയിലെ ഗമാലേയ നാഷനൽ സെൻറർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ച വാക്സിൻ ഉപയോഗിക്കുന്നതിന് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം തീരുമാനിച്ചത്.