ന്യൂഡൽഹി:
ആരോഗ്യപ്രവർത്തകരടക്കം വാക്സിൻ സീകരിക്കുന്നതിൽ താത്പര്യക്കുറവ് കാണിക്കുന്ന സാഹചര്യത്തിൽ
കാമ്പയിനുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം.വാക്സിൻ സംബന്ധിച്ച പ്രചാരണ പോസ്റ്ററുകൾ വ്യാഴാഴ്ച ഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ വർധൻ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ചിലവിഭാഗം ജനങ്ങൾക്കിടയിൽ വാക്സിൻ സീകരിക്കുന്നതിൽ താത്പര്യക്കുറവ് ഉണ്ടായിട്ടുണ്ട്.
ഇതുസംബന്ധിച്ച് ചില അബദ്ധ പ്രചാരണങ്ങളും നടക്കുന്നുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെല്ലാം അവസാനിപ്പിക്കണം.സത്യം കരുത്തുറ്റതും സംരക്ഷിക്കേണ്ടതുമാണ്. ജനങ്ങൾ വാക്സിൻ സംബന്ധിച്ച വിവരങ്ങൾ ആധികാരിക ഉറവിടത്തിൽനിന്നും ലഭിക്കുന്നത് മാത്രമേ പിന്തുടരാവൂ. ലോകരാജ്യങ്ങൾ തന്നെ ഇന്ത്യയുടെ വാക്സിനുവേണ്ടി നിരന്തരം ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്.