Wed. Jan 22nd, 2025
മസിനഗുഡി:

തമിഴ്‌നാട്ടിലെ മസിനഗുഡിയില്‍ കാട്ടാനയെ തീക്കൊളുത്തിക്കൊന്നു. നാട്ടിലിറങ്ങിറങ്ങിയ ആനയെ കാട്ടിലേയ്ക്ക് വിടാനായി മൂന്ന് പേര്‍ ടയറില്‍ തീക്കൊളുത്തി ആനയുടെ നേര്‍ക്കെറിയുകയായിരുന്നു.
കത്തിയ ടയര്‍ ആനയുടെ ചെവിയില്‍ കൊരുത്ത് കത്തി പടർന്നു. ആന പൊള്ളലേറ്റും രക്തം വാര്‍ന്നുമാണ് മരിച്ചത് എന്ന് പോസ്റ്റം മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായി. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രസാദ് സുകുമാരൻ, റൈമൻഡ് എന്നിവരാണ് അറസ്റ്റിലായത്. റിക്കി റായൻ എന്നയാൾക്കായി തിരച്ചിൽ തുടരുകയാണ്

By Divya