മസ്കത്ത്:
ഒമാനിലെ 72 ശതമാനം മരണങ്ങൾക്കും കാരണം നാലു ജീവിത ശൈലി രോഗങ്ങളെന്ന് ഒമാൻ ആരോഗ്യ വകുപ്പ്. ഹൃദ്രോഗങ്ങൾ, പ്രമേഹം, കാൻസർ, ഗുരുതര ശ്വാസകോശ രോഗങ്ങൾ എന്നവയാണ് കൂടുതൽ മരണങ്ങൾക്കും കാരണമാകുന്നത്. 18 ശതമാനം മരണങ്ങളും അകാലത്തിലാണ് സംഭവിക്കുന്നതെന്നും ആരോഗ്യമന്ത്രാലയത്തിലെ പകർച്ചവ്യാധിയിതര രോഗ വിഭാഗത്തിത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഹൃദ്രോഗമാണ് മരണകാരണങ്ങളിൽ പ്രധാന വില്ലൻ. 36 ശതമാനം മരണങ്ങളാണ് ഹൃദ്രോഗം മൂലം ഉണ്ടാകുന്നത്. കാൻസർ മൂലം 11 ശതമാനം പേരും ഗുരുതര ശ്വാസകോശ രോഗങ്ങൾ നിമിത്തം രണ്ടു ശതമാനം മരണങ്ങളും സംഭവിക്കുന്നു.ജീവിതശൈലി രോഗങ്ങൾ ഉള്ളവർക്ക് കൊവിഡ് വൈറസ് ബാധ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.