Tue. Apr 16th, 2024
ന്യൂഡൽഹി:

തെക്കൻ ഡൽഹിയിലെ ആൻഡ്രൂസ്​ ഗഞ്ചിലെ റോഡിന്​ ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രജ്​പുത്തിന്‍റെ
പേര്​.പേരുമാറ്റം നഗരസഭ അംഗീകരിച്ചായി വ്യാഴാഴ്ച അധികൃതർ അറിയിച്ചു.
വ്യാഴാഴ്ച സുശാന്തിന്‍റെ 35ാമത്തെ ജന്മദിനമായിരുന്നു. 2020 ജൂൺ 14ന്​ സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സുശാന്തിനോടുള്ള ആദര സൂചകമായാണ്​ റോഡിന്‍റെ പേരുമാറ്റം.

കഴിഞ്ഞ സെപ്​റ്റംബറിൽ കോൺഗ്രസ്​ കൗൺസിലർ അഭിഷേക്​ ദത്ത്​ റോഡിന്​ സുശാന്തിന്‍റെ പേരിടാനുള്ള നിർദേശം നഗരസഭയിൽ നൽകുകയായിരുന്നു. കഴിഞ്ഞദിവസം നടത്തിയ​ യോഗത്തിൽ പേരുമാറ്റത്തിൽ തീരുമാനമായി. ആൻഡ്രൂസ്​ ഗഞ്ചിലെ റോഡ്​ എട്ടിനാകും ‘സുശാന്ത്​ സിങ്​ രജ്​പുത്ത്​ മാർഗ്​’ എന്ന പേര്​ നൽകുക.

By Divya