Mon. Dec 23rd, 2024
കൊ​ച്ചി:

സാ​ക്ഷ​ര​കേ​ര​ളം കു​രു​ന്നു​ക​ളോ​ട്​ മ​ന​സ്സാ​ക്ഷി​യി​ല്ലാ​ത്ത ക്രൂ​ര​ത തു​ട​രു​ന്നു. നി​യ​മ​ങ്ങ​ളും അ​നു​ബ​ന്ധ സം​വി​ധാ​ന​ങ്ങ​ളും നി​ല​നി​ൽ​ക്കു​മ്പോഴും ക​ണ്ണി​ൽ ചോ​ര​യി​ല്ലാ​ത്ത അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ഓ​രോ വ​ർ​ഷ​വും വ​ർ​ധി​ക്കു​ന്നു.

അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ അ​തി​ക്ര​മ​ങ്ങ​ൾ​ക്ക്​ ഇ​ര​യാ​യ​ത്​ 18,456 കു​​ട്ടി​ക​ൾ. ന​വം​ബ​ർ വ​രെ ക​ണ​ക്കു​പ്ര​കാ​രം ക​ഴി​ഞ്ഞ​വ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്​ 3226 കേ​സ്​. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പ​ദ്ധ​തി​ക​ളും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കി​യി​ട്ടും അ​തി​ക്ര​മ​ങ്ങ​ൾ​ കു​റ​യു​ന്നി​ല്ലെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

By Divya