Mon. Dec 23rd, 2024
വാഷിങ്​ടൺ:

അമേരിക്കൻ പ്രസിഡന്‍റ്​ ജോ ബൈഡനൊപ്പം വൈറ്റ്​ ഹൗസിലെത്തുകയാണ്​ പ്രഥമവനിതയായി ഡോ ജിൽ ബൈഡനും. ഇംഗ്ലീഷ്​ പ്രഫസറായ ജിൽ 2009-2017ൽ ഒബാമ ഭരണകൂടത്തിൽ ജോ ബൈഡൻ വൈസ്​ പ്രസിഡന്‍റായതോടെ യു എസിന്‍റെ സെക്കൻഡ്​ ലേഡിയായിരുന്നു.
അധ്യാപിക എന്ന നിലയിൽ പ്രവർത്തിക്കാനാണ്​ ജില്ലി​ന്​ ഏറ്റവും ഇഷ്​ടം. അതിനാൽ തന്നെ രണ്ടാം വനിതയായിരുന്ന​േപ്പാൾ പെൺകുട്ടികളുടെയും സ്​ത്രീകളുടെയും വിദ്യാഭ്യാസത്തിന്​ അവർ പ്രധാനം നൽകിപോന്നിരുന്നു. കൂടാതെ കമ്യൂണിറ്റി കോളജുകൾക്കും സൈനിക കുടുംബങ്ങൾക്കും ലോകമെമ്പാടു​മുള്ള പെൺകുട്ടികളുടെയും സ്​ത്രീകളുടെയും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിച്ചു. അക്കാലയളവിൽ നാൽപതോളം രാജ്യങ്ങൾ സന്ദർശിക്കുകയും അവിടത്തെ മിലിട്ടറി ബേസുകൾ, ആശുപത്രികൾ, അഭയാർഥി കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെത്തുകയും സ്​ത്രീകളുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസ, സാമ്പത്തിക ശാക്തീകരണത്തിനായി പ്രവർത്തിക്കുകയും ചെയ്​തുപോന്നു.

By Divya