Mon. Dec 23rd, 2024

ബം​ഗ​ളൂ​രു:

ക​ർ​ഷ​ക​ർ​ക്കെതി​രാ​യ വി​വാ​ദ പ്ര​സ്​​താ​വ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ക​ർ​ണാ​ട​ക കൃ​ഷി​മ​​ന്ത്രി​യെ ക​ർ​ഷ​ക​ർ ത​ട​ഞ്ഞു. മൈ​സൂ​രു ജ​ല​ദ​ർ​ശി​നി​യി​ലാ​യി​രു​ന്നു സം​ഭ​വം.സ​ർ​ക്കാ​റി​ൻറെ ന​യ​ങ്ങ​ൾ​കൊ​ണ്ട്​ ആ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നി​ല്ലെ​ന്നും മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള ക​ർ​ഷ​ക​രാ​ണ്​ ആ​ത്​​മ​ഹ​ത്യ​ചെ​യ്യു​ന്ന​തെ​ന്നു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​യു​ടെ പ്ര​സ്​​താ​വ​ന.
‘ക​ച്ച​വ​ട​ക്കാ​ര​ട​ക്കം എ​ല്ലാ​വ​രും ആ​ത്​​മ​ഹ​ത്യ ചെ​യ്യു​ന്നു. സ​ർ​ക്കാ​റി​ൻറെ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ കൊണ്ട്​ ആ​രും ആ​ത്മ​​ഹ​ത്യ​ചെ​യ്യു​ന്നി​ല്ല. മാ​ന​സി​ക ദൗ​ർ​ബ​ല്യ​ങ്ങ​ളു​ള്ള​വ​ർ മാ​ത്ര​മാ​ണ്​ അ​ത്​ ചെ​യ്യു​ന്ന​ത്. നി​ങ്ങ​ൾ ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത ക​ർ​ഷ​ക​ൻറെ വീ​ട്ടി​ൽ പോ​യി ആ​ശ്വ​സി​പ്പി​ച്ച​തു​കൊ​ണ്ട്​ ആ​ത്മ​ഹ​ത്യ നി​ല​ക്കി​ല്ല. വെ​ള്ള​ത്തി​ൽ വീ​ണാ​ൽ ന​മ്മ​ൾ നീ​ന്തി ര​ക്ഷ​പ്പെ​ട​ണം. ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​വ​ർ ഭീ​രു​ക്ക​ളാ​ണ്. ത​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കാ​ൻ ക​ർ​ഷ​ക​ർ ത​യാ​റാ​വ​ണം’ ഇ​ങ്ങ​നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി ന​ട​ത്തി​യ പ്ര​സ്​​താ​വ​ന.

By Divya