Sun. Dec 22nd, 2024
ദോഹ:

ജനുവരി 27 മുതൽ ഖത്തർ എയർവേയ്​സ്​ യു എ ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപരോധം അവസാനിപ്പിച്ച്​ ജി സി സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്​. മൂന്നരവർഷത്തെ ഉപരോധത്തിന്​ ശേഷം ഇതാദ്യമായാണ്​ ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട്​ ഖത്തർ എയർവേയ്​സ്​ വിമാനസർവീസ്​ തുടങ്ങുന്നത്​. 27ന്​ ദുബൈ അന്താരാഷ്​ട്ര വിമാനത്താവളത്തിലേക്കുമാണ്​ വിമാനം പറക്കുക. ഇരുസർവീസിനുമുള്ള ബുക്കിങ്​ കമ്പനി വെബ്​സൈറ്റിൽ തുടങ്ങിയിട്ടുണ്ട്​.

By Divya