25 C
Kochi
Thursday, December 2, 2021
Home Tags Flight

Tag: Flight

പ്രവാസികള്‍ക്ക് ആശങ്ക; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി യുഎഇ

അബുദാബി:ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി യുഎഇ. യുഎഇയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച(ഏപ്രില്‍ 24) മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരും. മെയ് നാല് വരെ പത്ത് ദിവസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്.സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയില്‍ തങ്ങുകയോ...

സൗദിയിലേയ്ക്കുള്ള വിമാനസർവീസ് മേയ് 7 ന് തുറക്കും

റിയാദ്:   നേരത്തെ അറിയിച്ചതു പ്രകാരം സൗദിയിലേക്കുള്ള വിമാന സർവീസുകൾ മേയ് 7 ന് തുറക്കുമെങ്കിലും ഇന്ത്യ ഉൾപ്പെടെ പ്രത്യേക പട്ടികയിലുള്ള 20 രാജ്യങ്ങൾ അതിൽ ഉൾപ്പെടില്ലെന്നു സൗദി അധികൃതർ വ്യക്തമാക്കി. മാർച്ച് 31 ന് തുറക്കേണ്ടിയിരുന്ന സർവീസുകളാണു മേയിലേക്ക് നീട്ടി വച്ചത്. മേയ് 7ന് പുലർച്ചെ ഒന്നു മുതൽ...

ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് അരനൂറ്റാണ്ട്

ന്യൂഡൽഹി:ഇന്ത്യയിലെ ആദ്യ വിമാനറാഞ്ചലിന് ഇന്ന് 50 വയസ്സ്. ശ്രീനഗറിൽനിന്നു ഡൽഹിക്കു പറന്ന ഇന്ത്യൻ എയർലൈൻസ് വിമാനം 1971 ജനുവരി 30ന് രണ്ടു കശ്മീർ തീവ്രവാദികൾ തട്ടിയെടുത്ത് പാക്കിസ്ഥാനിലെ ലഹോറിലേക്കു കടത്തിയതാണ് ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ ആദ്യത്തെ കറുത്ത അധ്യായം. 28 യാത്രക്കാരും 4  ജീവനക്കാരും  ചെറുവിമാനത്തിലുണ്ടായിരുന്നു. യാത്രക്കാരെയും ജീവനക്കാരെയും...

സൗദിയിലേക്ക് വിമാന സർവ്വീസ്; ഇന്ത്യൻ അംബാസഡറും സൗദി ആരോഗ്യ മന്ത്രിയും കൂടിക്കാഴ്ച്ച നടത്തി

സൗദിയിലേക്ക് വിമാന സർവീസ് തുടങ്ങുന്നതിനായി ഇന്ത്യൻ അംബാസിഡറും സൗദി ആരോഗ്യമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിലായിരുന്നു ചർച്ച. ഇതോടെ മാർച്ച് 31ന് മുന്നോടിയായി ഇന്ത്യയിലേക്ക് വിമാന സർവീസിന് സാധ്യതയേറി.ഇന്ത്യയടക്കം ചില രാജ്യങ്ങൾ സൗദിയുടെ യാത്രാ വിലക്ക് പട്ടികയിലുണ്ട്....

ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

ദോഹ:ജനുവരി 27 മുതൽ ഖത്തർ എയർവേയ്​സ്​ യു എ ഇയിലേക്കുള്ള വിമാനങ്ങൾ പുനരാരംഭിക്കും. ഖത്തർ ഉപരോധം അവസാനിപ്പിച്ച്​ ജി സി സി ഉച്ചകോടിയിൽ അൽ ഉല കരാർ ഒപ്പുവെച്ചതോടെയാണിത്​. മൂന്നരവർഷത്തെ ഉപരോധത്തിന്​ ശേഷം ഇതാദ്യമായാണ്​ ദുബൈയിലേക്കും അബുദാബിയിലേക്കും നേരിട്ട്​ ഖത്തർ എയർവേയ്​സ്​ വിമാനസർവീസ്​ തുടങ്ങുന്നത്​....

ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ റഷ്യ

മോസ്കോ:കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് നിർത്തിവെച്ച വിമാന സർവീസ് റഷ്യ പുനരാരംഭിക്കുന്നു. 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക. റഷ്യൻ ഭരണകൂടത്തിൻെറ കൊറോണ വൈറസ് പ്രതിരോധ നടപടികൾക്കായുള്ള ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന യോഗത്തിനു ശേഷമാണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യ, ഖത്തർ, വിയറ്റ്നാം, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലേക്കുള്ള സർവീസിനാണ് അനുമതി നൽകിയത്....

കൊച്ചിയിലേക്ക് ഒരു സർവീസ് കൂടി ആരംഭിക്കുമെന്ന് ഒമാൻ എയർ

മ​സ്​​ക​റ്റ്:   ഒ​മാ​ൻ എ​യ​ർ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ കൊ​ച്ചി​യി​ലേ​​​ക്ക്​ ഒ​രു സ​ർ​വീസ്​ കൂ​ടി തു​ട​ങ്ങും. മൊ​ത്തം 25 ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ജ​നു​വ​രി​യി​ൽ പു​തി​യ സ​ർ​വി​സു​ക​ൾ തു​ട​ങ്ങു​മെ​ന്ന്​ ദേ​ശീ​യവി​മാ​ന​ക്ക​മ്പ​നി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ​ നി​ന്ന്​ ദോ​ഹ​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര വി​മാ​ന​ങ്ങ​ൾ ര​ണ്ടി​ൽ​നി​ന്ന്​ നാ​ലാ​യി ഉ​യ​ർ​ത്തും. ദു​ബൈ​യി​ലേ​ക്കു​ള്ള​ത്​ മൂ​ന്നി​ൽ​​ നി​ന്ന്​ അ​ഞ്ചാ​യും ല​ണ്ട​നി​ലേ​ക്കു​ള്ള​ത്​ ര​ണ്ടി​ൽ​നി​ന്ന്​ മൂ​ന്നാ​യും വ​ർ​ദ്ധി​പ്പി​ക്കും.കൊ​ച്ചി​ക്കു​...

ഖത്തർ വിമാനങ്ങൾ സൗദിയിലേക്ക് പറന്നു തുടങ്ങി; ആദ്യ സർവീസ് ദോഹയിൽ നിന്നും റിയാദിലെത്തി

ഖത്തർ:റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത് ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത്. വരും ദിനങ്ങളിൽ കൂടുതൽ സർവീസുണ്ടാകും. ഇതിനിടെ, ബഹ്റൈനും...

വിമാനം സമയത്തിന് മുൻപു പുറപ്പെട്ടുവെന്ന് യാത്രക്കാർ; 14 പേരുടെ യാത്ര മുടങ്ങി

കരിപ്പൂർ:   വിമാന ടിക്കറ്റിൽ കാണിച്ച സമയത്തിനു മുൻപേ വിമാനം പുറപ്പെട്ടെന്ന് പരാതി. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കുള്ള 14 പേരുടെ യാത്ര മുടങ്ങി. ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിലേക്കു പുറപ്പെടാനായി ഓൺലൈൻ ആയി ടിക്കറ്റെടുത്ത യാത്രക്കാരിൽ ചിലരാണു പ്രയാസത്തിലായത്. ഇന്നലെ ഉച്ചയ്ക്ക് 12.45ന് എത്തി 1.45ന് ദുബായിലേക്കു പോകുന്ന രീതിയിൽ...

കരിപ്പൂരിൽ വിമാനാപകടം

കോഴിക്കോട്:   കരിപ്പൂർ വിമാനത്താവളത്തിൽ വിമാനാപകടം. അപകടത്തിൽ പൈലറ്റ് അടക്കം മൂന്നുപേർ മരിച്ചു. വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദുബായിയിൽ നിന്നും കരിപ്പൂരേക്ക് വന്ന എയർ ഇന്ത്യ എക്സ്പ്രസ് റൺവേയിൽ നിന്ന് തെന്നിമാറി താഴേക്ക് പതിക്കുകയായിരുന്നു. രാത്രി 7.48 നാണ് സംഭവം നടന്നത്വിമാനത്തിൽ 191 പേർ ഉണ്ടായിരുന്നു. പൈലറ്റായ ക്യാപ്റ്റൻ...